ബോക്സിങ്ങില്‍ റിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം. ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് മെഡല്‍ നേട്ടം. ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയാണ് ലവ്ലിന വെങ്കലമെഡല്‍ ഉറപ്പിച്ചത്. സ്കോര്‍: 5-0
ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരം കൂടിയാണ് അസം സ്വദേശിയായ ലവ്ലിന. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.
വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം കൂടിയാണ് ലവ്ലിന. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്ലിന. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള താരം കൂടിയാണ് ലവ്ലിന ബോര്ഗോഹെയ്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക