ബാലതാരമായി വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് സനുഷ സന്തോഷ്. ഇടവേളയ്ക്കിപ്പുറം നായികയായും താരം എത്തിയിരുന്നു, സമൂഹമാധ്യമങ്ങളിൽ സജീവമാണ് സനുഷ. തന്റെ വിശേഷങ്ങൾ പങ്കുവച്ചും അഭിപ്രായങ്ങൾ അറിയിച്ചുകൊണ്ടും ആരാധകരുമായി സംവദിക്കാൻ സനുഷ എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ മേക്കോവർ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. എന്നാൽ സനുഷ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കളിയാക്കലുകളും എത്തിയിരുന്നു. സിനിമ ഇല്ലാത്തതിനാൽ തുണിയുടെ അളവ് കുറച്ചു എന്നെല്ലാമുള്ള രീതിയിൽ ഫോട്ടോയ്ക്ക് താഴെ കമെന്റുകളെത്തി.
‘പുഷ്പ’ ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു
എന്നാൽ, കളിയാക്കലുകൾക്ക് ഉഗ്രൻ മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ‘സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതൽ interesting മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ comments പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ചുകൊണ്ട്, – സസ്സ്നേഹം സനുഷ സന്തോഷ് ‘ – താരം മറ്റൊരു ഫോട്ടോ കൂടി പങ്കുവച്ചുകൊണ്ടാണ് വിമർശകരുടെ വായടപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക