കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു. ചുരത്തിലെ ഒമ്പതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്താണ് അപകടം. ഇതിനെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസും ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഒരു ഭാഗത്തുകൂടി മറ്റു വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക