പാലക്കാട്: പാലക്കാട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി കടന്നല് കുത്തേറ്റ് മരിച്ചു. കണ്ണന്- ലക്ഷ്മി ദമ്പതികളുടെ മകന് സജിത്താണ് മരിച്ചത്. ക്വാറി തൊഴിലാളിയായ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെയാണ് കടന്നല് കുത്തേറ്റത്.
ഞായറാഴ്ച്ചയാണ് സംഭവം. കടന്നല് കുത്തിയതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ തിങ്കളാഴ്ച്ചയോടെ ശരീരത്തിന്റെ നിറം മാറുകയും ക്ഷീണം അനുഭവപ്പെടുകയുമായിരുന്നു. പാലക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക