കോവാക്സിൻ സ്വീകരിച്ചതിനാൽ തനിയ്ക്ക് ഗള്‍ഫിലേക്ക് പോകാനാവുന്നില്ലെന്നും മൂന്നാമതും വാക്സിന് എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ ടി കെയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. മറ്റൊരു കമ്പനി ഇറക്കുന്ന മറ്റൊരു വാക്സിന് എടുക്കുന്നത് ലോകത്തുള്ള മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ അസാധാരണമായ കാര്യമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തനിയ്ക്ക് കോവിഷീല്‍ഡ് വാക്സിന് നൽകണമെന്നും അല്ലാത്ത പക്ഷം തനിയ്ക്ക് ഗൾഫിലേക്ക് തിരിച്ച് പോകാനാകില്ലെന്നും പോകാതിരുന്നത് തനിയ്ക്ക് ജോലി നഷ്ടമാകുമെന്നും കാണിച്ചാണ് ഹർജി. കാനഡ, ഇസ്രായേല്‍, സ്പെയിന് തുടങ്ങി പല രാജ്യങ്ങളും മൂന്നാമത് വാക്സിന് നല്കി തുടങ്ങിയെന്നും ഹർജിയിൽ കാണിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇത്രയും വേഗം മറുപടി നൽകുവാൻ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച വീടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക