ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. വളരെ വിരളമായിട്ടേ മീനാക്ഷി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളളൂ.
അതിനാൽ തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.
മെറൂൺ സാരിയിലുള്ള ചിത്രങ്ങളിൽ അതീവസുന്ദരിയായ മീനാക്ഷിയെ ആണ് കാണാൻ കഴിയുക. മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രൊമോദും ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക