കൊച്ചി: കൊവിഡ് നിബന്ധന നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ എറണാകുളം പോത്തീസ് സൂപ്പർമാർക്കറ്റിന് എതിരെ നടപടി.. ജില്ലയിലെ 1000 അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സീൻ ചിലവ് വഹിക്കാൻ പോത്തീസിന് എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ നേരത്തെ റദ്ദാക്കിയിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക