ബി. ടെക് പരീക്ഷകൾ ഓൺലൈൻ ആയി നടത്തണമെന്ന ആവശ്യത്തിൽ മറുപടിയുമായി സുപ്രീംകോടതി. സംസ്ഥാനത്ത് ബി. ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് കേരള സാങ്കേതിക സര്‍വകലാശാല വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെയിരിക്കുകയാണ് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നൽകുകയും ചെയ്തു.
വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി റിട്ട് ഹർജിയും നൽകിയിരുന്നു. ഓഫ്ലൈനായി പരീക്ഷകള്‍ നടത്തുമെന്ന സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ജീവന് വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹർജിയിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സമാന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക