അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നൽകി. വാളയാറിൽ മരിച്ച പെൺകുട്ടിയുടെ ‘അമ്മ നൽകിയ പരാതിയിലാണ് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കിരണ്‍ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ചരിത്ര തീരുമാനമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി എന്നുമുള്ള കുറ്റങ്ങൾക്കും എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. പോലീസ് പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിന് തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക