തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്.
ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.
അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക