കണ്ണൂർ: പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആർ ടി ഒ ഓഫീസിൽ ബഹളം വെച്ച യൂട്യൂബറെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.
യുട്യൂബരുടെ വാഹനം കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇന്ന് ആർ ടി ഒ ഓഫീസിലെത്താൻ ഇവരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ആർ ടി ഒ നിലവിൽ പരാതി നൽകിയിട്ടില്ല.
ആർ ടി ഒ ഓഫീസിൽ എത്തിയ യുട്യൂബർമാരായ സഹോദരങ്ങൾ ഓഫീസിനകത്ത് വെച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു.
പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാൻ തുടങ്ങിയതോടെ ആർ ടി ഒ ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ഇവരെ ടൗൺ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
വാഹനത്തിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക