ചണ്ഡിഗഡ് : ആശുപത്രിയിൽ മാസം തികയാതെ കുഞ്ഞിനെ പ്രസവിച്ച പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരനായ കസിനെതിരെ ചണ്ഡിഗഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ചണ്ഡീഗഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 16 വയസുള്ള പെൺകുട്ടി കുഞ്ഞിനെ പ്രസവിച്ചു.ഉത്തർപ്രദേശ് സ്വദേശികളായ പെൺകുട്ടിയും പ്രതിയായ ബന്ധുവും ചണ്ഡീഗഡിലാണ് താമസിക്കുന്നത്.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പോക്സോ വകുപ്പുകൾ പ്രകാരം ചണ്ഡിഗഡ് പോലീസ് യമുനാനഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു ഏജന്‍സി വഴി ജോലിക്കായാണ് പെണ്‍കുട്ടി ചണ്ഡിഗഢിലെത്തിയത്. സുഖമില്ലാതായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഞായറാഴ്ച്ചയാണ് പ്രസവിച്ചത്. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക