വയനാട്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വയനാട്ടിലെ ആദിവാസി കോളനികളിലേക്ക് നടത്തുന്ന അനധികൃത സന്ദര്‍ശനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്.
അനധികൃതമായി കടന്ന് കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കി.
പ്രധാനമായും യൂട്യൂബര്മാരുള്പ്പെടെ നിരവധി പേര് ഇതരത്തില്‍ വയനാട്ടിലെ ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാസ്ക് ധരിക്കാതെയുമുള്പ്പെടെയാണ് പലപ്പോലും ഇത്തരക്കാര്‍ തനിച്ചും സംഘമായും വയനാട്ടിലേക്ക് എത്തുന്നത്. നേരത്തെ കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ച സാഹചര്യം ഉണ്ടായിരുന്നു.
ആദിവാസി കോളനികളിലാണ് ഈ സമയത്ത് പോസിറ്റീവ് കേസുകള്‍ വലിയ തോതില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനികളിലേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വീണ്ടും ഇത്തരം സംഘങ്ങള്‍ സജീവമാവുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാസ്ക് ധരിക്കാതെയും യാത്രാ റ്റുടെ യുട്യുബറും സംഘവും വയനാട്ടിലെ ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക