കണ്ണൂര്‍: ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണ വിധേയനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് പിഎന്‍ബി ശാഖയിലെ അപ്രൈസര്‍ പി എന്‍ രമേശനാണ് മരിച്ചത്.
മുക്കുപണ്ടം പണയം വച്ച് 50 ലക്ഷം രൂപയിലധികം തട്ടിയെന്നാണ് രമേശന് എതിരായ കേസ്.
വീട്ടിനടുത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക