ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാം. 2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച പ്രഖ്യാപിക്കുന്ന പത്മപുരസ്കാരങ്ങളായ പത്മവിഭൂഷൻ, പത്മഭൂഷൺ, പത്മശ്രീ നാമനിർദ്ദേശങ്ങൾ ഓൺലൈനായി സമർപ്പിക്കാം.
നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2021സെപ്റ്റംബർ 15 ആണ്. പത്മപുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പത്മഅവാർഡുകൾ’ജനകീയപത്മ”ആക്കിമാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് അതിനാൽ എല്ലാ പൗരന്മാരും നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗം, ദിവ്യാങ് വ്യക്തികൾ കൂടാതെ സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നും മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭകളെ തിരിച്ചറിയാൻ എല്ലാ പൗരന്മാരും സമഗ്രമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
മേൽപ്പറഞ്ഞ പത്മപോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ ശുപാർശകളിൽ അടങ്ങിയിരിക്കണം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ(www.mha.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന ശീർഷകത്തിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ടചട്ടങ്ങളും നിയമങ്ങളും ഈ വെബ്സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക