കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
സംസ്കൃതംസാഹിത്യം, സംസ്കൃതംവേദാന്തം, സംസ്കൃതംവ്യാകരണം, സംസ്കൃതംന്യായം, സംസ്കൃതംജനറൽ, സാൻസ്ക്രിറ്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, സ്കൾപ്ചർ എന്നീ ബിരുദപ്രോഗ്രാമുകളിലേക്കും ഡിപ്ലോമ പ്രോഗ്രാമായ ആയുർവേദ പഞ്ചകർമയിലേക്കുമാണ് പ്രവേശനം.
www.ssusonline.org വഴി അപേക്ഷിക്കാം. അവസാനതീയതി: ഓഗസ്റ്റ് 24. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ 27-നു മുൻപ് ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക