കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്.
അപകടരമായ രീതിയിൽ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്.
വ്ലോഗേഴ്സിൻറെ ലൈസൻസ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42000 രൂപ പിഴനൽകണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്ലോഗർമാർ ബഹളം വച്ചത്.
ആർടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുൾ ജെറ്റ് ഫാൻസായ 17 പേർക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക