സോനിപ്പത്ത്: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനാലും, പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം.സോനിപ്പത്തിലെ കുണ്ഡ്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വിഷം വായില്‍ ഒഴിച്ചുകൊടുത്താണ് കൊലപ്പെടുത്തിയത്. സംഭവം പുറത്തു പറയരുതെന്നും, പാമ്പ് കടിച്ചതാണെന്ന് പറയണമെന്നും പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക