സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും പരിഗണിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളിലെ അതേമാനദണ്ഡം ഇക്കാര്യത്തില്‍ പിന്തുടരും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകളും പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്ലസ്ടു മാര്‍ക്ക് ഇത്തവണ പ്രവേശനത്തിനായി പരിഗണിക്കേണ്ട എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളുടെ പരീക്ഷ , മാര്‍ക്ക്, ഫലപ്രഖ്യാപന രീതി എന്നിവയെക്കുറിച്ച് വ്യക്തതയില്ലാതിരുന്നതിനാലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ പ്രധാന പരീക്ഷാ ബോര്‍ഡുകളും ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും കൂടികണക്കിലെടുക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക