മുംബൈ: ഡെൽറ്റ പ്ലസ് കോവിഡ് വേരിയന്റിൽ നിന്നുള്ള ആദ്യ മരണം മുംബൈ റിപ്പോർട്ട് ചെയ്തു. ജൂലൈ 21 കൊവിഡ് പോസിറ്റീവായ 61കാരിയാണ് മരിച്ചത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രമേഹം ഉൾപ്പെടെ നിരവധി അസുഖങ്ങൾ ഇവര്‍ക്കുണ്ടായിരുന്നു.
കഴിഞ്ഞ മാസം രത്നഗിരി സ്വദേശിയായ 80 കാരി മരിച്ചതിനുശേഷം ഡെൽറ്റ പ്ലസിൽ നിന്നുള്ള മഹാരാഷ്ട്രയുടെ രണ്ടാമത്തെ മരണമാണിത്.
മരിച്ച മുംബൈ സ്വദേശിനി പൂര്‍ണമായും വാക്സിന് സ്വീകരിച്ചിരുന്നു. സ്ത്രീയുടെ സാമ്പിളുകളിൽ നിന്നുള്ള ജീനോം സീക്വൻസിംഗിന്റെ ഫലങ്ങൾ ബുധനാഴ്ച എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക