തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകൻ മഹേഷ് പരമേശ്വരൻ സുഹൃത്തിന്റെ പീഡന പരാതിയിൽ പിടിയിൽ. മഹേഷിനെ പിടികൂടിയത് തിരുവനന്തപുരം കരമന പൊലീസാണ്.
കൊവിഡ് സമയത്ത് ചികിത്സയിലിരിക്കെ തന്റെ വീട്ടിലെത്തിയ മഹേഷ് ബലാത്സംഗം ചെയ്തെന്നായിരുന്നു സുഹൃത്തും മഹേഷിന്റെ സന്നദ്ധ കൂട്ടായ്മയായ ഹോപ്പിൽ ഒരുമിച്ച പ്രവർത്തിക്കുകയും ചെയ്ത യുവതിയുടെ പരാതി.
ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക