മരണാനന്തര അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു നല്കി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലോക അവയവദാന ദിനത്തിലാണ് അദ്ദേഹം അവയവദാനത്തിനുള്ള സമ്മത പാത്രത്തിൽ ഒപ്പിട്ട് നൽകിയത്. അവയവദാനം നടത്തുന്നവർക്കായി മൃതസഞ്ജീവനി നല്കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് കൂടുതല്‍ ശില്പശാലകളും മറ്റു പരിപാടികളും സംഘടിപ്പിക്കണമെന്ന് ഗവർണർ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയിൽ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവർക്ക് ഉത്സവബത്ത നൽകും
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി. മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ് മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ എന്നിവർ ചേർന്നാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക