തൃശ്ശൂര്‍: തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിക്ക് പോകുന്നതിനിടെ പൂവണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഫക്രുദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിന്റെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. തൃശൂരില്‍ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാറിലെ തീയണയ്ക്കാനായി നാട്ടുകാരും വിയ്യൂർ പൊലീസും നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയൊരു അപകടം ഒഴിവാക്കുകയായിരുന്നു.
കാറിന്റെ ബോണറ്റില്‍ നിന്നുമാണ് തീ പടർന്നത്. സംഭവത്തില്‍ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം
പ്രതികരിക്കാൻ ഇവിടെ എഴുതുക