കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കാവുന്ന പുതിയ ജൈവ മരുന്നുമായാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ എത്തിയിരിക്കുന്നത്. നിജല്ലാ സാറ്റിവ അഥവാ കരിഞ്ചീരകത്തിന് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമാണ് ഈ സസ്യം കാണപ്പെടുന്നത്. നൂറ്റാണ്ടുകളായി പൊള്ളല്‍, അണുബാധ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരമ്ബരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കരിഞ്ചീരകം.
സിഡ്നിയിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് നിജല്ലാ സാറ്റിവയില്‍ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധിക്കുന്ന സാര്‍സ്-കോവ്-2 പ്രതിരോധിക്കാന്‍ കഴിയുന്ന ഘടകം കണ്ടത്തിയത്. ‘നിജല്ല സാറ്റിവയില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍ എന്ന ഘടകത്തിന് കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.
‘കോവിഡ് 19 സാരമായി ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ കാണപ്പെടുന്ന സൈറ്റോകൈന്‍ ആക്രമണത്തെ പ്രതിരോധിക്കാനും കരിഞ്ചീരകത്തിന് സാധിച്ചേക്കും‘ഷാദ് കൂട്ടിച്ചേര്‍ത്തു. ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ ഫാര്‍മ്മക്കോളജി ആന്‍ഡ് ഫിസിയോളജി എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക