മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിധു വിന്‍സന്റ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മാൻഹോൾ. ‘വൈറല്‍ സെബി’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ അഭിനേത്രിയും കേരള ചലച്ചിത്ര അക്കാദമിയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ സജിത മഠത്തില്‍ ആണ് വൈറല്‍ സെബിയുടെ തിരക്കഥയില്‍ പങ്കാളിയാകുന്നത്.
‘പ്രി ഓണം വൈബ്’; അനാർക്കലിയിൽ മനോഹരിയായി ഭാവന, കമന്റുമായി താരങ്ങൾ
മഞ്ജു വാര്യരുടെയും ഫഹദ് ഫാസിലിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് വൈറല്‍ സെബിയുടെ പോസ്റ്റർ പുറത്തുവിട്ടത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയും മഞ്ജു ബാദുഷയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാറിന്റെ കണ്ണാടിയിൽ രണ്ടു കണ്ണുകള്‍ മാത്രം കാണിച്ച് ആകാംക്ഷയുണര്‍ത്തുന്ന പോസ്റ്ററാണ് വൈറല്‍ സെബിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക