ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവിൽ കിടന്ന രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസത്തിന് ശേഷം. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ ആണ് മരിച്ചത്. 55 വയസായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നു. ഈ മാസം ഏഴിനാണ് തങ്കപ്പനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്.
രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച് നാല് ദിവസം കഴിഞ്ഞുവെന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക