ന്യൂഡല്‍ഹി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ . ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി.രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയില്‍ എത്തിയത്.
ജവഹര്‍ ലാല്‍ നെഹ്റുവിനെയും അംബേദ്കറേയും പ്രധാനമന്ത്രി അനുസ്മരിച്ചു. പുതു ഊര്‍ജം പകരുന്ന വര്‍ഷമാകട്ടെ എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസയറിയിച്ചു.
ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക