ചണ്ഡീഗഡ്: പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ വലിച്ചിഴച്ചത്. ബോണറ്റില്‍ പിടിച്ച് തൂങ്ങി കിടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പൊലീസുകാരന്റെ തല ഗ്ലാസില്‍ ഇടിക്കുന്നതും റോഡിലേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പട്യാലയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാരനെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. മുന്നോട്ടു കുതിച്ച കാര്‍ തടഞ്ഞുനിര്‍ത്താന്‍ പൊലീസുകാരന് ശ്രമിച്ചു.
എന്നാല്‍ പൊലീസുകാരനെ വലിച്ചിഴച്ച് കാര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വീഴാതിരിക്കാന്‍ ബോണറ്റില്‍ പിടിച്ചു കിടക്കാന്‍ പൊലീസുകാരന് ശ്രമിച്ചത് വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ കാര്‍ വേഗത കുറച്ചില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസുകാരന് കാറിന്റെ വശത്തേയ്ക്ക് പോയി. അതിനിടെ വേഗത കൂട്ടി ഡ്രൈവര്‍ മുന്നോട്ടെടുത്തു.
ഈ സമയത്താണ് നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയും തല ഗ്ലാസില്‍ വന്ന് ഇടിക്കുകയും ചെയ്തത്. റോഡില്‍ വീണ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കാര്‍ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു.
#WATCH Car evading security check hits police personnel in Patiala, Punjab
Police say the injured police personnel is under medical treatment, car traced, further investigation underway
(Video source: Police) pic.twitter.com/ZF9wygy8Xm
— ANI (@ANI) August 14, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക