നല്ല ഭംഗിയുള്ള പാദങ്ങൾ സ്വപ്നം കാണാത്തവരായി ആരുമില്ല. പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിൻറെ മാത്രമല്ല വ്യക്തിത്വത്തിൻറെ വരെ പ്രതിഫലനമാണ്.
അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു.ഇതിനായി വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില മാർഗങ്ങൾ നോക്കാം.
ഒന്ന്…
ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേർത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാക്കും.
രണ്ട്…
പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ അഴുക്ക്, കറുത്തപാടുകൾ എന്നിവയെ അകറ്റാനും വരണ്ട ചർമ്മം മാറാനും സഹായിക്കും.
മൂന്ന്…
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവച്ച മിശ്രിതം കാലിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ആവർത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക