പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രം കുരുതിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഒരു വാണിജ്യ ചിത്രത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് താനെന്ന വ്യക്തമായ രാഷ്ട്രീയം സിനിമ പറയുന്നുണ്ട് എന്ന് ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.
ഹരീഷ് പേരടിയുടെ വാക്കുകൾ:
ഇന്നാണ് കുരുതി കണ്ടത്. ഒരു കമേഴ്സ്യൽ സിനിമയുടെ പരിമിധികൾക്കിടയിൽ നിന്ന് തന്നെ രാഷ്ട്രീയം ഉറക്കെ പറഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യംഅഭിനന്ദനങ്ങൾ.. അഭിനയത്തിൽ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.
പക്ഷെ ഏറ്റവും ഇഷ്ട്ടപ്പെട്ടത് നിങ്ങൾ മൂന്ന് പേരെയാണ്. പൃഥ്യു, മാമുക്ക, നവാസ് വള്ളിക്കുന്ന്..പൃഥ്യൂ നിങ്ങൾ ഫസ്റ്റ് ഷോട്ടിൽ തന്നെ ലായിക്കായിമാറി..പിന്നെ എവിടെയും പൃഥ്വിരാജിനെ കാണാനെ പറ്റിയില്ല. മാമ്മുക്ക എന്തൊരു നടനാണ് ഇങ്ങള്..ഉമ്മ…
ബാക്കി നേരിട്ട് കാണുമ്പോൾ തരാം. നവാസ് നി മലയാള സിനിമക്ക് ഒരു മുതൽകൂട്ടാണ്. മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല..
അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവക്കർക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നുണ്ട്. സംവിധായകൻ മനുവിന് ആശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക