എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ മഞ്ഞ കുര്‍ത്തയും തലയില്‍ നിറമാര്‍ന്ന സ്ക്വാര്ഫുമായി പതിമൂന്ന്കാരിയായ പെണ്‍കുട്ടി ജനഗണമന സന്തൂറിലൂടെ ആലപിക്കുന്ന വീഡിയോ തരംഗമാവുന്നു.
സ്വാതന്ത്ര്യദിനത്തില്‍ ജനഗണമന ആലപിച്ച് ഏവരുടേയും മനസ്സ് കീഴടക്കിയത് ഒരിന്ത്യന്‍ പെണ്‍കുട്ടിയല്ല. ഇറാനിലെ തെഹ്റാനില്‍ നിന്നുള്ള ടാര ഗേരെമാനിയെന്ന കൊച്ചുകലാകാരിയാണ് ജനഗണമനയുടെ മനോഹരമായ ആലാപനത്തിലൂടെ തരംഗമായി മാറുന്നത്.
ടാരയുടെ സന്തൂര്‍ വഴിയുള്ള ജനഗണമനയുടെ ആലാപനം ഇറാനിലെ ഇന്ത്യന്‍ എംബസ്സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടാര ഇറാനില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായ കലാകാരിയാണ്. നിരവധി അന്തരാഷ്ട്ര പ്രശംസകളും ഈ പതിമുന്നുകാരി ഏറ്റുവാങ്ങിയിട്ടുണ്ട്. സംഗീതത്തില്‍ ഗ്ലോബല്‍ ചൈല്‍ഡ് പ്രൊഡിജി അവാര്‍ഡ് 2020ല്‍ ടാര നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സംഗീതം കൊണ്ട് ലോകത്തില്‍ ക്രിയാത്മകമായ സ്പന്ദനം സൃഷ്ടിച്ച 15 കുട്ടികളില്‍ ഒരാളായി തെരഞ്ഞെടുത്തത് ടാരയെയായിരുന്നു. ടാര ഗേരെമാനിയുടെ താളാത്മകമായ ആലാപനം ഇന്റര്‍നെറ്റില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്.
https://www.facebook.com/watch/?v=589992005705670
പ്രതികരിക്കാൻ ഇവിടെ എഴുതുക