തിരുവനന്തപുരം: ട്രെയിനില്‍ വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് നേതാവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.
കാസർകോട് സ്വദേശി കെ. പദ്മരാജനാണ് സിംഗിൾ ബഞ്ച് അമ്പതിനായിരം രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം നൽകിയത്.
കരിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സിൽ വെച്ച് കയ്യേറ്റം ചെയ്തെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെ പരാതി. ഹർജിയിൽ നിലപാട് സർക്കാർ നിലപാട് അറയിക്കാൻ നിർദ്ദേശിച്ച കോടതി കേസ് അടുത്ത മാസം 7 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക