ദില്ലി: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി 23-കാരന് ദാരുണാന്ത്യം. നിരോധിത പട്ടം നൂലായ മഞ്ചാ നൂൽ കുരുങ്ങിയാണ് നജാഫ്ഗഡ് സ്വദേശി സൗരഭ് ദഹിയ മരിച്ചത്. ബൈക്കിൽ ബന്ധുവിന്റെ വീട്ടിലേക്ക് പോകവെ ആയിരുന്നു സംഭവം.
ഞായറാഴ്ച വൈകിട്ടോടെ മങ്കോൽപൂരി -സുൽത്താൻ പുരി മേൽപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു സൗരഭ്. ഇതിനിടെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് ചോരവന്നതോടെ സൗരഭ് ബൈക്ക് നിർത്തി.
അടുത്തുള്ളവർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നൈലോൺ ചരടിൽ ചില്ലുപൊടി മേമ്പൊടിയായി ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക നൂലാണ് മാഞ്ചാ നൂൽ അപകട സാധ്യത ഏറെയുള്ളതിനാൽ ഇത് നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക