ഉസ്ബെസ്ക്കിസ്ഥാന്: അഫ്ഗാന് സൈനിക വിമാനം ഉസ്ബെക്കിസ്ഥാന് സേന വെടിവെച്ചു വീഴ്ത്തി. അനധികൃതമായി ഉസ്ബെക്കിസ്ഥാന് അതിര്‍ത്തിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഉസ്ബെസ്ക്കിസ്ഥാന് പ്രതിരോധ മന്ത്രാലയം വിശദീകരണം നല്കി.
ഉസ്ബെക്കിസ്ഥാനിന്റെ തെക്കന്‍ പ്രവശ്യയായ സുര്ക്കോണ്ഡറിയോയിലാണ് വിമാനം തകര്‍ന്നുവീണത്. ഞായറാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന അഫ്ഗാന് സൈനികര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം.
വിമാനം തകരുന്നതിന് മുന്‍പ് സൈനികര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായാണ് സൂചന. പിന്നീട് സുര്ക്കോണ്ഡറിയോയിലെ സൈനിക ആശുപത്രിയില്‍ അഫ്ഗാന് സൈനിക യൂണിഫോം ധരിച്ച രണ്ടുപേര്‍ ചികിത്സയിലുള്ളതായി വാര്‍ത്താ ഏജന്‍സിയായ എഫ്പിഐ റിപ്പോര്‍ട്ടുചെയ്തിരുന്നു.
ഇതിനിടെ ഉസ്ബെക്കിസ്ഥാന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 84 അഫ്ഗാന് സൈനികര്‍ തടവിലുണ്ടെന്നും ഉസ്ബെക്കിസ്ഥാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക