നടൻ ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ സംസാരിക്കുന്നതിൽ നിന്നും സീരിയൽ താരം അമ്പിളി ദേവിയെ തൃശൂർ കുടുംബക്കോടതി വിലക്കി .
തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന് കാണിച്ച് ആദിത്യൻ നൽകിയ ഹർജിയിന്മേലാണ് കോടതി അമ്പിളിദേവിയെ വിലക്കിയത്.
തന്റെ സ്വർണ്ണവും പണവും ആദിത്യൻ ദുരുപയോഗപ്പെടുത്തി എന്നും സ്ത്രീധനം വേണം എന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നുമാണ് അമ്പിളിയുടെ ആരോപണം.
അമ്പിളി പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും സ്വർണം ഇവർ തന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു.
കേസ് അവസാനിക്കുന്നത് വരെ സ്വർണ്ണം വിട്ടുനൽകരുത് എന്ന് ബാങ്ക് മാനേജരോട് കോടതി ആവശ്യപ്പെട്ടു. വീട്ടിലെത്തി തന്നെയും കുടുംബത്തെയും ആദിത്യൻ ആക്രമിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അമ്പിളി ദേവി പുറത്തിവിട്ടിരുന്നു.
ഇതിന് പിന്നാലെ ആദിത്യൻ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക