കൊച്ചി: കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി താരസംഘടനയായ ‘അമ്മ’ .
‘ഒപ്പം അമ്മയും’ എന്ന പദ്ധതിയിലൂടെയാണ് ‘അമ്മ’ വിദ്യാർത്ഥികൾക്ക് പഠന സഹായമായി ടാബ് നൽകിയത്. ‘അമ്മയുടെ’ യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും കൊച്ചിയിൽ നടന്നു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ ടാബുകൾ വിതരണം ചെയ്തു.
മഹാമാരിയൊഴിഞ്ഞ്, ആഘോഷങ്ങൾ സജീവമായ നല്ല നാളുകൾ തിരികെ വരട്ടെയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മോഹൻലാൽ പറഞ്ഞു.
സംഘടനയുടെ ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണ് പഠനോപകരണ വിതരണം. മഹാമാരി മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് സിനിമാ മേഖല കടന്നു പോകുന്നത്. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകളും മോഹൻലാൽ നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക