തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തില്‍ ഭയമില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സോളാര്‍ കേസില്‍ സി.ബി.ഐ എഫ്.ഐ.ആര് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
ഇടതു സര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും തങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക