തൃശൂരിൽ ഭൂചലനമുണ്ടായതിനു പിന്നാലെ പാലക്കാട് ജില്ലയിലും ഭൂചലനം. തൃശൂര്‍ പീച്ചി ഡാമിന്റെ പരിസരത്താണ് ഭൂചലനമുണ്ടായത്. പിന്നാലെ പാലക്കാട് ജില്ലയിലും രണ്ട് തവണ ഭൂമി കുലുങ്ങി. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
അഞ്ച് സെക്കന്റോളം ഭൂചലനം നീണ്ടു നിന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയും ഭൂമി കുലുങ്ങിയത്. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും ഭൂചലനത്തിന്റെ പ്രതിഫലനമുണ്ടായി. ഭൂചലനത്തിന് പിന്നാലെ നിര്വാശി വീടുകളുടെ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക