തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. മലയാളത്തിൽ നിവിൻ പോളി ചിത്രം പ്രേമത്തിലൂടെ അരങ്ങേറി ഭാഷാഭേദമന്യേ സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചെടുത്ത നടി സായ് പല്ലവിയാണ് ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ ഏറെ ആരാധകർ കാത്തിരിപ്പോടെ ചിത്രത്തിനുണ്ടായിട്ടുണ്ട്. മാത്രമല്ല, സിനിമയുടേതായി പുറത്തുവന്ന വാർത്തകൾക്കും പോസ്റ്ററുകൾക്കും പാട്ടുകൾക്കും വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
ഇപ്പോഴിതാ ലവ് സ്റ്റോറിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം സെപ്റ്റംബര്‍ 10ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുവാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക