കാബുള്‍: താലിബാന് ഭരണത്തിന് കീഴില്‍ ഭയന്നു കഴിയുന്ന
അഫ്ഗാനെ ദുരിതത്തിലാഴ്ത്തി ഭൂകമ്പവും. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്.
4.5 തീവ്രതയുള്ള ഈ ഭൂകമ്പം ഇന്ത്യൻ സമയം രാവിലെ 11:22 നാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ നിന്ന് 122 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നേരത്തെ ആഗസ്റ്റ് 17 ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. ഈ സമയത്തും ഭൂകമ്പത്തിന്റെ തീവ്രത 4.5 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക