ഡല്‍ഹി: ജമ്മു കശ്മീരിലെ അതിർത്തി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനയിലെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) വീരമൃത്യു വരിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തിരച്ചിലിനിടെ ഭീകരർ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ സൈനികനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചികിത്സയ്ക്കിടെ ജവാൻ മരിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക