മിഥുന് മാനുവല്‍ ചിത്രം ആടില്‍ ഇടുക്കി ഹൈറേഞ്ചിലെ കമ്യൂണിസ്റ്റ് നേതാവായ പി.പി. ശശി എന്ന കഥാപാത്രമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്.
മുന്‍മന്ത്രി എം.എം. മണിയോട് അടുത്ത സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ഇത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം എംഎം മണിയെ നേരില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്.
അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണി ആശാന് (എം.എം. മണി) അവിടെ ഉണ്ട് എന്ന് അറിയുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ദൂരേ നിന്ന് ഓടിവന്ന് എന്നെ കെട്ടിപിടിച്ചപ്പോഴാണ് സമാധാനമായത്,’ ഇന്ദ്രന്‍സ് പറഞ്ഞു.
സിനിമ അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക