തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ ആരാധകന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ ആരാധകന് നല്കിയ മറുപടി വൈറല്‍.
”ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ” എന്നാണ് ഖുശ്ബു ട്വിറ്ററില്‍ മറുപടി നല്‍കിയിരിക്കുന്നത്.
തെന്നിന്ത്യന്‍ താരസുന്ദരിയായ ഖുശ്ബു മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക