കൊച്ചി : കാബൂളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരെ എത്തിക്കാൻ ഊർജിതമായ നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.
തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകൾ ഇനിയും കാബൂളിൽ ഉണ്ടെന്ന് കരുതുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ട്. ഐ എസിൽ ചേർന്ന മലയാളികളെ താലിബാൻ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക