ന്യൂഡല്‍ഹി : സ്പീക്കർ എം ബി രാജേഷിന് എതിരെ യുവമോര്‍ച്ച ഡല്‍ഹി പൊലീസിന് പരാതി നൽകി . ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് എം ബി രാജേഷ് അപമാനിച്ചെന്നാണ് പരാതി.
യുവമോർച്ച നേതാവ് അനൂപ് ആൻ്റണിയാണ് പരാതിക്കാരൻ. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ എം ബി രാജേഷിന്റെ പരാമര്‍ശം.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്ല്യമാണെന്നും ആയിരുന്നു എം ബി രാജേഷിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക