ഡല്‍ഹി: രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷം തലച്ചോറില്‍ രക്തം കട്ടപിടിച്ച് ജീവന് നഷ്ടപ്പെട്ടത് 26 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്.
കേരളത്തിലുള്‍പ്പെടെ 26 ഓളം പേര് ഈ അവസ്ഥയെ തുടര്‍ന്ന് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാലായില്‍ കൊവിഡ് വാക്സിന് സ്വീകരിച്ച ശേഷം ഗര്‍ഭിണി രക്തം കട്ടപിടിച്ച് മരിച്ചിരുന്നു.
കോഴഞ്ചേരിയില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. വാക്സിന് സ്വീകരിച്ച ഗര്‍ഭിണിയായ യുവതി ഗുരുതരമായ സ്ഥിതിയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോവിഷീല്‍ഡ് വാക്സീന് അത്യപൂര്‍വമായി ചിലരില്‍ രക്തം കട്ടപിടിയ്ക്കാന്‍ ഇടയാക്കുമെന്ന് വിദേശ ഗവേഷണങ്ങളില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
അന്‍പതിനായിരം പേരില്‍ ഒരാള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാക്കാമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഗവേഷകരും കണ്ടെത്തി. വിശദമായ പഠനങ്ങളിലൂടെയാണ് ഇക്കാര്യത്തിലേക്ക് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക