രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കോവിഡ് പ്രതിദിന കണക്കിൽ വർധനവുണ്ടാകുന്നുണ്ട്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നീട്ടിയിരിക്കുകയാണിപ്പോൾ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അവശ്യ സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്.
ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്
ഗോവയിൽ ഈ മാസം 30 വരെയാണ് കർഫ്യൂ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഓഗസ്റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കാസിനോകൾ, ഹോട്ടലുകൾ, പബ്ബുകൾ തുടങ്ങിയവ പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മരുന്ന് കടകൾക്ക് തുറന്നു പ്രവർത്തിക്കുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക