മലയാളികൾക്ക് പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല.
സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ, സംവൃതയുടെ ഓണ ചിത്രമാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് ഓണാശംസകൾ നൽകിക്കൊണ്ടാണ് സംവൃത ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. മറ്റു നടിമാരെല്ലാം സെറ്റു സാരിയിൽ ഉള്ള ഓണചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കറുത്ത ബോർഡറുള്ള വളരെ സിമ്പിളായ സാരിയുടുത്തുള്ള ചിത്രമാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക