സീരിയല്‍ നടി ദേവിക നമ്പ്യാര്‍ വിവാഹിതയാവുന്നു. സംഗീത സംവിധായകന് വിജയ് മാധവനും ദേവികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.
നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. മഴവില്‍ മനോരമയിലെ ശ്രദ്ധേയമായ പരമ്പരകളിലൊന്നാണ് രാക്കുയില്‍. ദേവികയാണ് പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നതും.
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ദേവിക വെള്ളിത്തിരയില്‍ നിന്നുമാണ് സീരിയലില്‍ സജീവമാവുന്നത്. ബാലാമണി എന്ന സീരിയലിലൂടെയാണ് അഭിനയം തുടങ്ങുന്നത്.
പിന്നീട് പരിണയം എന്ന സീരിയലിലെ കൃഷ്ണവേണി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക