ഓണം കഴിഞ്ഞെങ്കിലും താരങ്ങളുടെ ഓണച്ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിനിടയിലേക്ക് പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിലീപും.
മക്കളോടൊപ്പമുള്ള ഫോട്ടോയാണ് ദിലീപ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ഇളയ മകൾ മഹാലക്ഷ്മി അച്ഛന്റെ ഒക്കത്തും മൂത്തമകൾ മീനാക്ഷി അരികിലുമായി നിൽക്കുന്ന ചിത്രമാണ് ദിലീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അച്ഛന്റെ കയ്യിൽ ഇരുന്ന് മീനാക്ഷി പൊട്ടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക